വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ തൊടുപുഴയിൽ പോലീസിന്റെ പിടിയിലായി

തൊടുപുഴ സ്വദേശികളായ നൗഫല്‍, റിന്‍സാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ സ്വദേശി അനൂപ് ഓടി രക്ഷപെട്ടു. സ്വകാര്യ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പിള്ളിച്ചിറ മേഖലയില്‍ നിന്നാണ് പ്രതികളെ കഞ്ചാവുമായി പിടി കൂടിയത്. കഞ്ചാവ് വിവിധ പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും വില്‍പ്പന നടത്താനാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. പ്രതികള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സൂചന. ഓടി രക്ഷപെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.