വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ജോസിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഇലക്ഷൻ കമ്മീഷൻ അയോഗ്യയാക്കി
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ജോസിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഇലക്ഷൻ കമ്മീഷൻ അയോഗ്യയാക്കി.യുഡിഎഫിൽ നിന്ന് മത്സരിച്ച് പ്രസിഡൻ്റ് ആയ സിന്ധു ജോസ് പിന്നീട് ഇടതുപക്ഷത്തേക്ക് മാറിയിരുന്നു . ഇതിനെതിരെ യുഡിഎഫ് പരാതിയുമായി ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു.തുടർന്നാണ് ഇവരെ അയോഗ്യയാക്കിയത്.



