ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കിയുടെയും താലൂക്ക് വ്യവസായ കേന്ദ്രം ഉടുമ്പൻചോലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പന നഗരസഭയിൽ സംരംഭകത്വ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കിയുടെയും താലൂക്ക് വ്യവസായ കേന്ദ്രം ഉടുമ്പൻചോലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പന നഗരസഭയിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി സെമിനാർ ഉദ്ഘാടനം ചെയ്തു.
നഗരസഭ ഹാളിൽ ചേർന്ന പരിപാടിക്ക് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വികസന ഓഫീസർ ജിബിൻ കെ ജോൺ, വണ്ടൻമേട് സംരംഭക വികസന എക്സിക്യൂട്ടീവ് ജിറ്റു ജെയിംസ് എന്നിവർ ക്ലാസുകൾ നയിച്ചു. കൗൺസിലർമാരായ ജെസി ബെന്നി, ഏലിയാമ്മ കുര്യാക്കോസ്, പ്രശാന്ത് രാജു, കട്ടപ്പന സംരംഭക വികസന എക്സിക്യൂട്ടീവ് അഭിജിത്ത് എസ്.എൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ നിരവധിപ്പേർ പങ്കെടുത്തു.