ഇടുക്കി ജലാശയത്തിൽ മത്സ്യത്തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു
കോഴിമല രാജപുരം പാലക്കുഴിയിൽ അനീഷാണ്(36) ഇടുക്കി ജലാശയത്തിന്റ ഭാഗമായ മഞ്ഞൾപാറ ഭാഗത്ത് 16ന് വൈകുന്നേം 4.30ഓടെ അപകടത്തിൽപ്പെട്ടത്. ഡാമിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. വെള്ളത്തിൽ വീണുകിടന്ന അനീഷിനെ മറ്റു മീൻപിടുത്തക്കാർ ചേർന്ന് ഉടൻ കട്ടപ്പന താലൂക്കാശുപത്രിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. പ്രഭാകരനാണ് പിതാവ്. മാതാവ്: തങ്കമ്മ. സഹോദരി: അംബിക.



