കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി.സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്തു.

Feb 19, 2026 - 15:22
 0

This is the title of the web page

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി.സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നും പ്രകടനമായി കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എത്തി. നിരവധി തൊഴിലാളികള്‍ പ്രതിഷേധ മാർച്ചിൽ അണിനിരന്നു. തുടർന്ന് നടന്ന യോഗം

സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്തു.

 കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഗതാഗത നിയമവും വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുന്ന നടപടിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പുതിയ നിയമം തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ സോദരന്‍ അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി എം സി ബിജു, ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി ആര്‍ സജി, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ പി സുമോദ്, നേതാക്കളായ മാത്യു ജോര്‍ജ്, സി ആര്‍ മുരളി, ടോമി ജോര്‍ജ്, കെ കെ കബീര്‍, ടി എം സുരേഷ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow