നരേന്ദ്രമോദിയുടെ 25 വർഷത്തെ ഭരണകാലം; കട്ടപ്പനയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പി

Oct 6, 2026 - 13:45
 0
നരേന്ദ്രമോദിയുടെ 25 വർഷത്തെ ഭരണകാലം; കട്ടപ്പനയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പി
This is the title of the web page

മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നരേന്ദ്രമോദി ഭരണതലത്തിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം ഏഴാം തീയതി സേവാജ്യോതി യാത്രയും, വികസിത് ഭാരത് സങ്കൽപ് സഭയും സംഘടിപ്പിക്കും. ഏഴാം തീയതി രാവിലെ 9.30ന് കട്ടപ്പന വെള്ളയാംകുടിയിൽ നിന്നാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. വെള്ളയാംകുടിയിൽ നിന്ന് കട്ടപ്പന നഗരത്തിലേക്ക് ഇരുചക്ര വാഹന റാലിയായി സേവാജ്യോതി യാത്ര പ്രയാണം നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നഗരസഭ മിനി സ്റ്റേഡിയത്തിൽ 'വികസിത് ഭാരത് സങ്കൽപ് സഭ' നടക്കും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.സി വർഗീസ്, മറ്റ് നേതാക്കളായ ശ്രീനഗരി രാജൻ, കെ കുമാർ, രതീഷ് വരകുമല, പി.എൻ പ്രസാദ്, അഡ്വ. സുജിത് ശശി എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow