കട്ടപ്പന മുനിസിപ്പാലിറ്റിയെ ടൂറിസം മാപ്പിൽ ഉൾപ്പെടു ത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചൻസ് അസോസിയേഷൻ നഗരസഭയിൽ നിവേദനം നൽകി.
കട്ടപ്പന മുനിസിപ്പാലിറ്റിയെ ടൂറിസം മാപ്പിൽ ഉൾപ്പെടു ത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചൻസ് അസോസിയേഷൻ നഗരസഭയിൽ നിവേദനം നൽകി.
ടൂറിസം ഹബ്ബായി കട്ടപ്പനയെ മാറ്റുവാണങ്കിൽ നിരവധി വികസനങ്ങൾ മേഖലയിൽ ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
ടൂറിസം മേഖലയിൽ അനന്തസാദ്ധ്യതയുള്ള പ്രദേശമാണ് കട്ടപ്പന.
കോട്ട പോലെ കല്യാണത്തണ്ട്, അഞ്ചുരുളി, നരിയമ്പാറ കോളേജ് മല, മേട്ടുക്കുഴി വ്യൂ പോയിൻ്റ് മുതലായ പ്രകൃതിരമണീയമായ മലനിരകൾ ചുറ്റപ്പെട്ടുള്ള കട്ടപ്പന,
പക്ഷേ കേരളത്തിൻ്റെ ടൂറിസം മാപ്പിൽ ഇതുവരെ ഇടം പിടിച്ചിട്ടില്ല.
കട്ടപ്പന മുനിസിപ്പാലിറ്റിയെ ടൂറിസം മാപ്പിൽ ഉൾപ്പെടു ത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ നഗരസഭയിൽ നിവേദനം നൽകിയത്.
കട്ടപ്പനയുടെ ഈ മനോഹാരിത കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കപ്പെടണമെങ്കിൽ ഈ പ്രദേശം കേരളത്തിന്റെ ടൂറിസം മാപ്പിൽ ഉൾപ്പെടണം. സമീപ പ്രദേശങ്ങളായ വാഗമൺ, കുട്ടിക്കാനം, കുമളി, രാമക്കൽമേട് മുതലായ പ്രദേശങ്ങൾ ടൂറിസം മാപ്പിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ അവിടങ്ങളിലേക്ക് ധാരാളം ടൂറിസ്റ്റുകൾ എത്തുകയും അവർക്കായുള്ള ഹോം സ്റ്റേ, അനുബന്ധ സംവിധാനങ്ങൾ എന്നിവയിലൂടെ അവിടുത്തെ ജനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വരുമാനം ഗണ്യമായി വർദ്ധിച്ചതായും വ്യാപാരികൾ പറഞ്ഞു.
കട്ടപ്പന മുനിസിപ്പാലിറ്റിയെ ടൂറിസം മാപ്പിൽ ഉൾപ്പെടു ത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നഗരസഭ കൗൺസിൽ ഈ കാര്യം ചർച്ച ചെയ്യണമെന്നും മർച്ചന്റ് യൂത്ത് വീംങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് പറഞ്ഞു.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ
ജനറൽ സെക്രട്ടറി
ജോഷി കുട്ടട,
യൂത്ത് വീംങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് , അസോസിയേഷൻ വൈസ് പ്രസിഡന്റ് ബൈജു എബ്രാഹാം, യൂത്ത് വിംങ്പ്രസിഡന്റ് അജിത്ത് സുകുമാരൻ , പി.ആർ.ഒ അനിൽ പുനർജനി എന്നിവരുടെ നേതൃത്വത്തിലാണ്
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി, സെക്രട്ടറി അജി കെ ഫിലിപ്പ്, സൂപ്രണ്ട് ശ്യം എസ് എസ് എന്നിവർക്ക് നിവേദനം നൽകിയത്.



