സ്വച്ഛത ഹി സേവ- കയ്യോടു കൈ - ചിത്ര രചന മത്സരം നടത്തി കട്ടപ്പന നഗരസഭ
സ്വച്ഛത ഹി സേവ- കൈയ്യോടു കൈ - ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ മാലിന്യ സംസ്കരണ വിഷയങ്ങളെ അടിസ്ഥാനമാക്കി ചിത്രരചന മത്സരം നടത്തി( വാട്ടർ കളർ) യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ഭാഗങ്ങളിലെ കുട്ടികൾക്കായാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.ഗവൺമെന്റ് ട്രൈബൽ സ്കൂൾ, ഗവൺമെന്റ് ഹൈസ്കൂൾ വാഴവര, നിർമൽ ജ്യോതി പബ്ലിക് സ്കൂൾ, സെന്റ് ജോർജ് സ്കൂൾ, കാർമൽ സി. എം. ഐ പബ്ലിക് സ്കൂൾ, സെന്റ്.ജെറോംസ് സ്കൂൾ സ്കൂൾ ,ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ, സരസ്വതി വിദ്യാപീഠം, ഓക്സിലിയം സ്കൂൾ എന്നീ നഗരസഭ പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് 90 ഓളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയത്.
യുപി വിഭാഗത്തിൽ നിന്നും ജിയോൺ വിജേഷ്( എസ്.ജെ. യു.പി.എസ് വെള്ളയാംകുടി), അനുരാഗ് ബിനു എസ്.ജെ. യു.പി.എസ് വെള്ളയാംകുടി) ജിയന്ന സാനിയ (സെന്റ് ജോർജ് സ്കൂൾ കട്ടപ്പന)ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കൃഷ്ണപ്രിയ അജയ് ( ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ), അക്ഷയ് അനുമോദ് ( ജി.ടി.എച്ച്.എസ്.എസ് ), ആദിനാഥ് അജിത് (സരസ്വതി വിദ്യാപീഠം ) എന്നിവരുംഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും ശ്രീനന്ദ എസ് ( എസ്. ജെ. എച്ച്.എസ്.എസ് വെള്ളയാംകുടി), അഞ്ജലി മരിയ റെനി (ഓക്സിലിയം സ്കൂൾ ), അഭിനവ്.പി ( സെന്റ് ജോർജ് സ്കൂൾ) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.
വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുന്നതിനും, സംസ്കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, കഴിവുകൾ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഈ മത്സരം നടത്തപ്പെട്ടത്.

