കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണമായും താറുമാറായതായി എൽഡിഎഫ്

Oct 5, 2026 - 19:29
 0
കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണമായും താറുമാറായതായി എൽഡിഎഫ്
This is the title of the web page

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണമായും താറുമാറായതായി പരാതി. അവശ്യമരുന്നുകൾ ലഭ്യമല്ലെന്നും നിർമ്മാണപ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതായും ആരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തി. സാധാരണക്കാരും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന ആശുപത്രി അധികൃതരുടെ കടുത്ത അവഗണന നേരിടുകയാണെന്നാണ് ആക്ഷേപം.ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയിൽ വീർപ്പുമുട്ടുന്നത്. പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾക്കുള്ള അവശ്യമരുന്നുകൾ പോലും ഇവിടെ ലഭ്യമല്ല. എത്തുന്ന രോഗികൾക്ക് മരുന്നുകൾക്ക് പകരം കുറിപ്പടികൾ നൽകി മടക്കി അയക്കുകയാണ്. ഇത് സമീപത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെയും സ്വകാര്യ ലാബുകളെയും സഹായിക്കാനുള്ള ഒത്തുകളിയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മരുന്നുകളുടെ കുറവ് മാത്രമല്ല, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും തകർന്നു കിടക്കുകയാണ്. എട്ടുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ട കെട്ടിട ഭാഗങ്ങളുടെ നിർമ്മാണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. രോഗികൾ ഇരിക്കുന്ന കാത്തിരിപ്പുകേന്ദ്രത്തിലെ മേൽക്കൂര, ഷീറ്റുകൾ മാറ്റിയ നിലയിലാണ്. ശൗചാലയങ്ങൾ പൂട്ടിക്കിടക്കുന്നതിനാൽ സ്ത്രീകളടക്കമുള്ള രോഗികൾ കടുത്ത ദുരിതത്തിലാണ്. നേരത്തെ അവാർഡുകൾ നേടി മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണ് നിലവിൽ ഈ അവസ്ഥയിലായിരിക്കുന്നത്. എന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

Slide 1
Slide 2
Slide 1
Slide 2

പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെയും എൽ.ഡി.എഫിന്റെയും ആവശ്യം. സാധാരണക്കാരുടെ ചികിത്സ ഉറപ്പാക്കാൻ ആവശ്യത്തിന് മരുന്നുകൾ എത്തിക്കണമെന്നും നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow