കട്ടപ്പന നഗരസഭാ കോമ്പൗണ്ടില്‍ എത്തുന്നവര്‍ക്ക് കൗതുകമുണര്‍ത്തി മാര്‍വല്‍ കോമിക്‌സിലെ സൂപ്പര്‍ ഹീറോയായ സാക്ഷാല്‍ സ്പൈഡര്‍മാന്‍

Oct 6, 2026 - 16:02
 0
കട്ടപ്പന നഗരസഭാ കോമ്പൗണ്ടില്‍ എത്തുന്നവര്‍ക്ക്  കൗതുകമുണര്‍ത്തി മാര്‍വല്‍ കോമിക്‌സിലെ സൂപ്പര്‍ ഹീറോയായ സാക്ഷാല്‍ സ്പൈഡര്‍മാന്‍
This is the title of the web page

കട്ടപ്പന നഗരസഭാ കോമ്പൗണ്ടിൽ ഇപ്പോൾ എത്തുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് കൗതുകമുണർത്തുന്ന ഒരു കാഴ്ചയുണ്ട്—മാർവൽ കോമിക്സിലെ സൂപ്പർ ഹീറോയായ സാക്ഷാൽ 'സ്‌പൈഡർമാൻ'. നഗരസഭാ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും ഒരേപോലെ വിസ്മയമായി മാറിയിരിക്കുകയാണ് കോമ്പൗണ്ടിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ സ്പൈഡർമാൻ രൂപം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ സൂപ്പർ ഹീറോയ്ക്കൊപ്പം സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകളാക്കി മാറ്റുകയാണ്.മാലിന്യങ്ങളെ റീസൈക്കിൾ ചെയ്ത് ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് നഗരസഭയിലെ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം. നഗരപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും കൊണ്ടാണ് ഏറെ ഉയരമുള്ള ഈ സ്പൈഡർമാൻ രൂപം നിർമ്മിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭാ പ്രദേശങ്ങളിലെ ബോട്ടിൽ ബൂത്തുകളിൽ നിന്നും മറ്റും കിട്ടിയ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പഴയ ഇരുമ്പ് കമ്പികൾ എന്നിവയാണ് ഈ സ്പൈഡർമാന് ജീവൻ നൽകാൻ ഉപയോഗിച്ചത്. ഹരിതകേരളം മിഷൻറെയും നഗരസഭയുടെയും 'വേസ്റ്റ് ടു ആർട്ട്' (മാലിന്യത്തിൽ നിന്ന് കല) പദ്ധതിയുടെ ഭാഗമായി നഗരസഭാ ജീവനക്കാരും പ്രാദേശിക കലാകാരന്മാരും ചേർന്നാണ് ഈ മനോഹര ശില്പം യാഥാർത്ഥ്യമാക്കിയത്. മാലിന്യ സംസ്കരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഇത്തരം വേറിട്ട കാഴ്ചകൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാർ, ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. റോഡ് സൈഡുകൾ വിവിധ നിറങ്ങൾ നൽകി മനോഹരമാക്കുകയും ചെയ്തു.

Slide 1
Slide 2
Slide 1
Slide 2

"ഒരു പ്ലാസ്റ്റിക് കുപ്പി മണ്ണിൽ അലിയാൻ 450 വർഷങ്ങൾ വേണ്ടി വരും .അത് ചവറ്റുകുട്ടയിൽ എറിയുമ്പോൾ മാലിന്യം ആണ്. പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വലിച്ചെറിയരുത് എന്ന സന്ദേശമാണ് നൽകുന്നത് നഗരസഭ നൽകുന്നത്. സ്പൈഡർമാൻ വന്ന് നമ്മളെ രക്ഷിക്കുന്നത് പോലെ തന്നെ, നമ്മുടെ നാടിനെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാനെത്തുന്ന ഒരു രക്ഷകന്റെ പ്രതീകമായാണ് സ്പൈഡർമാൻ ഇൻസ്റ്റലേഷൻ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്.

സാധാരണ ബോർഡുകൾ വെച്ചുള്ള ബോധവൽക്കരണം കാണാൻ ആർക്കും താല്പര്യമുണ്ടാകാറില്ല. എന്നാൽ സ്പൈഡർമാനെ കാണാനെത്തുന്ന ഓരോ കുട്ടിയും ചോദിക്കുന്നു, "ഇത് ശരിക്കും കുപ്പികളാണോ?. ആ ചോദ്യത്തിൽ നിന്നാണ് പുനരുപയോഗം എന്ന പാഠം തുടങ്ങുന്നത്കു എന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.വരും ദിവസങ്ങളിൽ നഗരസഭ പ്രദേശത്തെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികൾക്കായി വേസ്റ്റ് ആൻഡ് ആർട്ട് ശില്പശാലയും നഗരസഭ ഒരുക്കുന്നുണ്ട്.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, സെക്രട്ടറി അജി. കെ. തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി . പി. ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രദീപ് രാജ് .ഡി , അനുപ്രിയ .കെ.എസ്, അമ്പിളി ബി .എം , രജിത. ഐ , ശുചിത്വ മിഷൻ യെങ് പ്രൊഫഷണൽ പ്രവീണ ശിരീഷ്, ജീവനക്കാരായ ദിവ്യ രാജൻ , ബിബിൻ തോമസ്, ബിജു മാത്യു, മനുബാബു എന്നികൾ ഇൻസ്റ്റലേഷൻ പരിപാടിക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow