ദുർഗാഷ്ടമി ദിവസം സംസ്ഥാന വ്യാപകമായി അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫാം തൊഴിലാളികൾക്ക് അവധി ഇല്ല. ഇതിൽ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ 62 ആം മൈൽ ഫാമിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി

Oct 19, 2026 - 15:52
 0
ദുർഗാഷ്ടമി ദിവസം സംസ്ഥാന വ്യാപകമായി അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫാം തൊഴിലാളികൾക്ക് അവധി ഇല്ല.
 ഇതിൽ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ 62 ആം മൈൽ  ഫാമിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി
This is the title of the web page

 ദുർഗ്ഗാഷ്ടമി ഒക്ടോബർ 19 ആം തീയതി സംസ്ഥാനവ്യാപകമായി പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ അവധിയിൽ ഫാം തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടില്ല ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തന്നെ ഐക്യ തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ ഫാമുകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ച വരുകയാണ് ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ 62 ആം മൈൽ സംസ്ഥാന പച്ചക്കറി തോട്ടത്തിലും തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സർക്കാർ പ്രഖ്യാപിക്കുന്ന പൊതു അവധികൾ നിയന്ത്രിത അവധികൾ ഒപ്പം പ്രാദേശിക അവധികൾ  എന്നിവയിൽ മാറിമാറി വരുന്ന സംസ്ഥാന സർക്കാരുകൾ ഫാം തൊഴിലാളികളെ ഉൾപ്പെടുത്താറില്ല ഇത്തവണ എത്തിയ സംസ്ഥാന സർക്കാരും ഇതിന് മാറ്റം വരുത്താത്ത രീതിയിലാണ് പ്രവർത്തനം നടത്തുന്നത്.ഇതിൽ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളമുള്ള ഫാമുകളിൽ നടക്കുന്നത്. ഈ പ്രതിഷേധ ധർണ സംസ്ഥാന സർക്കാർ കണക്കിലെടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ സംസ്ഥാന വ്യാപകമായി തന്നെ നടത്തുമെന്നും ഐക്യ തൊഴിലാളി യൂണിയൻ സംഘടനാ ഭാരവാഹികൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് തൊഴിലാളികൾ മുദ്രാവാക്യം വിളിക്കുകയും  ഹാജർ രേഖപ്പെടുത്തി തിരികെ ജോലിയിലേക്ക് പ്രവേശിക്കുകയും ചെയ്തു ഇതൊരു സൂചന സമരമാണ്. ഇനി പ്രഖ്യാപിക്കുന്ന പൊതു അവധികളിൽ ഫാം തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണം എന്നുള്ളതാണ് ഇവരുടെ ആവശ്യം.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow