ചരിത്ര പ്രസിദ്ധമായ വണ്ടിപ്പെരിയാര്‍ പഴയ പാലം സംരക്ഷിക്കണം; ബി.ജെ.പി
ഒരു നാടിന്റെ പൈതൃക സ്വത്തായ ചരിത്ര പ്രസിദ്ധ ബ്രിട്ടീഷ് നിര്‍മ്മിത വണ്ടിപ്പെരിയാര്‍ പഴയ പാലം സംരക്ഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി വണ്ടിപ്പെരിയാര്‍ ഏരിയ കമ്മറ്റി. മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണത്തോളം പഴക്കമുള്ള പാലമാണ് വണ്ടിപ്പെരിയാര്‍ പഴയ പാലം. വര്‍ഷാ വര്‍ഷങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പാലത്തില്‍ വളരുന്ന കാടുകള്‍ ഉള്‍പ്പെടെ വെട്ടിമാറ്റാറുണ്ടെങ്കിലും ഇതിന് ശാശ്വത പരിഹാരമുണ്ടാകുന്നില്ല.
കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ നേതൃത്വത്തില്‍ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എങ്കിലും പാലത്തിന്റെ തൂണുകളില്‍ വൃക്ഷത്തിന്റെ വേരുകള്‍ വളര്‍ന്ന് വരുന്നത് ഭീഷണിയാണ്. ഇതിന് പരിഹാരം കാണാന്‍ ദേശീയപാത അതോറിറ്റിയും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തും നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി വണ്ടിപ്പെരിയാര്‍ ഏരിയാ പ്രസിഡന്റ് ജോണി ഇടപ്പാടി ആശ്യപ്പെട്ടു. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് കാല്‍നട യാത്രികര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായും നേതാക്കള്‍ പഞ്ഞു.

