കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം 2026 ഒക്ടോബർ 21-ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കും

Oct 20, 2026 - 17:42
 0
കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം 2026 ഒക്ടോബർ 21-ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കും
This is the title of the web page

കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം 2026 ഒക്ടോബർ 21-ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കും.റേഷൻ വ്യാപാരികൾക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്നും റേഷൻ മേഖലയിലെ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾവാർത്താ സമ്മേളനത്തിൽ പറഞ്ഞു.ബയോമെട്രിക് സംവിധാനം വഴി രാജ്യത്തിന് തന്നെ മാതൃകയായി റേഷൻ വിതരണം നടത്തുമ്പോഴും വ്യാപാരികളുടെ ജീവിതസാഹചര്യങ്ങൾ പരിഗണിക്കാൻ ഭരണകൂടങ്ങൾ തയാറാകുന്നില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 2018-ൽ നടപ്പിലാക്കിയ നാമമാത്രമായ വേതന പാക്കേജിൽ എട്ട് വർഷങ്ങൾക്ക് ശേഷമാണ് നേരിയ വർധനവ് വരുത്തിയത്. എന്നാൽ, സർക്കാർ നിയോഗിച്ച കമ്മീഷന്റെ ശുപാർശകൾ പോലും ഇക്കാലയളവിൽ നടപ്പിലാക്കാൻ തയാറായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റേഷൻ വ്യാപാരി സംഘടനകളുമായി പുതിയ സർക്കാർ രണ്ടുതവണ ചർച്ചകൾ നടത്തിയിരുന്നു. വ്യാപാരികളുടെ ആവശ്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കെ.ടി.പി.ഡി.എസ്. (KTPDS) ഭേദഗതി, വേതന വർധനവ് എന്നിവ സംബന്ധിച്ച് സമയബന്ധിതമായി റിപ്പോർട്ട് ലഭ്യമാക്കി അനുകൂലമായ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതേസമയം, എ.എ.വൈ. (AAY) കാർഡുകൾക്കുള്ള ആളോഹരി വിഹിതം ഏഴ് കിലോഗ്രാമാക്കിയും മുൻഗണനാ കാർഡുകളുടെ എണ്ണം കുറച്ചും റേഷൻ വെട്ടിച്ചുരുക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുന്നതിൽ ഭാരവാഹികൾ ആശങ്ക അറിയിച്ചു.റേഷൻ വ്യാപാരികളും സെയിൽസ്മാൻമാരും അഭിമുഖീകരിക്കുന്ന ഗുരുതരമായ തൊഴിൽ-വേതന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഈ ജില്ലാ സമ്മേളനത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ വ്യാപാരികളും ജീവനക്കാരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

Slide 1
Slide 2
Slide 1
Slide 2

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ ഡി വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇ മുഹമ്മദ് ബഷീര്‍, സണ്ണി സേവ്യര്‍, കെ സി സോമന്‍, പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow