അടിമാലി ചീയപ്പാറ മൂന്നു കലുങ്കിന് സമീപം വാഹനാപകടം; ഒരാള്‍ മരിച്ചു
അടിമാലി നേര്യമംഗലം പാതയില്‍ ചീയപ്പാറ മൂന്നു കലുങ്കിന് സമീപം ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പറവൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ജിതേഷിനെ ഗുരുതര പരിക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലിയില്‍ നിന്നും തിരികെ പറവൂരിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ആദിത്യന് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ദേശീയപാത നിര്‍മ്മാണ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിത്.

