ഈട്ടിത്തോപ്പില്‍ നാല്പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഹോമിയോ ആശുപത്രി ഇരട്ടയാറിലേയ്ക്ക് ഒളിച്ചു കടത്തിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണുമായ അഡ്വ:സംഗീത വിശ്വനാഥന്‍

Oct 5, 2026 - 19:27
 0
ഈട്ടിത്തോപ്പില്‍ നാല്പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഹോമിയോ ആശുപത്രി ഇരട്ടയാറിലേയ്ക്ക് ഒളിച്ചു കടത്തിയ  പഞ്ചായത്ത് ഭരണസമിതിയുടെ  നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ഡി.ജെ.എസ്
സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണുമായ അഡ്വ:സംഗീത വിശ്വനാഥന്‍
This is the title of the web page

ഈട്ടിത്തോപ്പില്‍ നാല്പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഹോമിയോ ആശുപത്രി ഇരട്ടയാറിലേയ്ക്ക് ഒളിച്ചു കടത്തിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ഡി.ജെ.എസ്സം സ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണുമായ അഡ്വ:സംഗീത വിശ്വനാഥന്‍.ജനപ്രതിനിധികളേപ്പോലും അറിയിക്കാതെ ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി ഏകപക്ഷീയമായി ഇരട്ടയാറിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങിയതില്‍ പ്രതിഷേധിച്ച് ഈട്ടിത്തോപ്പില്‍ വനിതകള്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഗീത വിശ്വനാഥന്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുപത് ദിവസത്തിലധിമായി ഈട്ടിത്തോപ്പിലെ ജനങ്ങള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ നിഷേധാത്മക നിലപാടാണ് ഇരട്ടയാര്‍ പഞ്ചായത്ത് ഭരണ സമിതിയും ജില്ലാ ഭരണകൂടവും സ്വീകരിച്ചു വരുന്നതെന്ന് സംഗീത വിശ്വനാഥന്‍ കുറ്റപ്പെടുത്തി.സമര സമിതിയുടെ നേതൃത്വത്തില്‍ നിരവധി വനിതകള്‍ അണിനിരന്ന സമരത്തില്‍ ബി.ഡി.ജെ.എസ്.ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ് പ്രഭ മുഖ്യ പ്രഭാഷണം നടത്തി.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈട്ടിത്തോപ്പ് നിവാസികള്‍ നടത്തിവരുന്ന സമരത്തിന് ബി.ഡി.ജെ.എസ്. ജില്ലാ ട്രഷറര്‍ ജോബി വാഴാട്ട് , ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ എന്നിവരും ഐക്യധാര്‍ഢ്യമര്‍പ്പിച്ചു.ഈട്ടിത്തോപ്പില്‍ നിന്നും ഇരട്ടയാറിലേയ്ക്ക് ഒളിപ്പിച്ച് കടത്തിയ ഹോമിയോ ആശുപത്രി തിരികെ കൊണ്ടുവരാന്‍ ഈട്ടിത്തോപ്പ് ജനത നടത്തുന്ന സമരത്തോടൊപ്പം ഏതറ്റം വരേയും പോകാന്‍ ബി.ഡി.ജെ.എസ്. ഉണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.

Slide 1
Slide 2
Slide 1
Slide 2

സമരസമിതി ചെയർമാൻ ശ്രീകാന്ത് പേങ്ങാട്ടുതെക്കേൽ, കൺവീനർ ബെന്നി കുഴികോടിയിൽ ഇരട്ടയാര്‍ പഞ്ചായത്ത് അംഗങ്ങളായ സോജൻ മാളിയേക്കൽ, മിനി പ്രതീഷ്, ക്ലാഷിഷാജി, ഗ്രെയിസ് മഠത്തിമുറി എന്നിവർ ഈട്ടിത്തോപ്പിലെ വനിതാ സമരത്തിന് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow