ഏകാരോഗ്യം പദ്ധതി പഞ്ചായത്ത് തലത്തിൽ നിരീക്ഷണം ഊർജ്ജിതമാക്കും.

Feb 18, 2026 - 18:27
 0
ഏകാരോഗ്യം പദ്ധതി പഞ്ചായത്ത് തലത്തിൽ നിരീക്ഷണം ഊർജ്ജിതമാക്കും.
This is the title of the web page

ഏലപ്പാറ:ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ സാമൂഹികാധിഷ്ഠിത നിരീക്ഷണം ശക്തമാക്കുവാൻ ഇന്നു നടന്ന ഏകദിന ശില്പശാലയിൽ തീരുമാനമെടുത്തു. വിവിധ വകുപ്പുകൾക്കായി നടത്തിയ പരിശീലന പരിപാടി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ M.M കുരുവിള അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വെച്ച് വൈസ് പ്രസിഡൻ്റ് ശ്രീമതി ചിത്ര എം രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിന് മെഡിക്കൽ ഓഫീസ്സർ ഡോ.സോളമൻ എ ജോസഫ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ രഞ്ജിത് R,മെംബർമാരായ ജേക്കബ് ജി, ജയമോൻ ജയകുമാർ, ആയുർവ്വേദ മെഡിക്കൽ ഓഫീസ്സർ ഡോ.ടോണി, എന്നിവർ ആശംസകൾ അറിയിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ നന്ദി രേഖപ്പെടുത്തി.ഡോ N T ആശ കുമാരി (Asst.Director LMTC Vagamon) ,Dr സോളമൻ എ ജോസഫ് (മെഡിക്കൽ ഓഫീസ്സർ FHC ഏലപ്പാറ ) ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. പരിപാടിയിൽ ജനപ്രതിനിധികൾ വിവിധ ഡിപ്പാർട്ട്മെൻ്റ് പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow