*ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് 26ന് ചെറുതോണിയിൽ*
*ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് 26ന് ചെറുതോണിയിൽ*
നിലവിലുള്ള വ്യവസായ സംരംഭകർക്കും സംരംഭം തുടങ്ങാൻ
താൽപ്പര്യമുള്ളവർക്കുമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടുക്കി ചെറുതോണി പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ 26ന് രാവിലെ 10 മണി മുതൽ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന സഹായത്തോടുകൂടി വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികൾ, ബാങ്ക് വായ്പ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കേഴ്‌സ് മീറ്റ് നടത്തുന്നത്, ബാങ്ക് വായ്പ, വിവിധ സബ്സിഡികൾ മുതലായവ ആവശ്യമുള്ള സംരംഭകർക്ക് മീറ്റിൽ അപേക്ഷിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉദ്യം രജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് എന്നിവ എടുക്കുന്നതിനും അവസരമുണ്ട്. ജില്ലയിലെ പ്രധാന ബാങ്കുകളായ എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, കേരള ബാങ്ക് തുടങ്ങിയ ബാങ്കുകൾ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. സംരംഭകർക്ക് ഈ ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്താം.
*നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻ്റ് പദ്ധതി*
വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കി വരുന്ന വായ്പ ബന്ധിത പദ്ധതിയാണ് നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻ്റ്. 10 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന യൂണിറ്റുകൾക്ക് പദ്ധതി
പ്രയോജനപ്പെടുത്താവുന്നതാണ്. സ്ത്രീകൾ, ചെറുപ്പക്കാർ, ഭിന്നശേഷിയുള്ളവർ, വിമുക്ത ഭടൻമാർ, പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാർ എന്നിവർക്ക് 40 ശതമാനം പരമാവധി 4 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ജനറൽ കാറ്റഗറിയ്ക്ക് 30 ശതമാനം പരമാവധി 3 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും



