*പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം*

Feb 18, 2026 - 16:53
 0
*പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം*
This is the title of the web page

*പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം*

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (തമിഴ് മീഡിയം) അഞ്ചാം ക്ലാസിലേയ്ക്ക് പ്രവേശനത്തിനായി പട്ടികജാതി, മറ്റിതരസമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുളള 40 സീറ്റിൽ 10% മറ്റു വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർ തമിഴ് മീഡിയം സ്കൂളിൽ പഠിക്കുന്നവരും, അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം. നിശ്ചിത ഫാറത്തിലുള്ള അപേക്ഷയോടൊപ്പം കൂട്ടിയുടെ ജാതി, കുടുംബ വാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും ജനനത്തീയതിയും തെളിയിക്കുന്നതിന് സ്കൂൾ ഹെഡ്മാസ്റ്റർ നൽകുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. പീരുമേട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നൽകുന്നത്. അപേക്ഷാഫോമിൻ്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, ഗവ. എം.ആർ.എസ് പീരുമേട് എന്നിവടങ്ങളിൽ നിന്നും ലഭിക്കും.പ്രവേശനം ആഗ്രഹിക്കുന്നവർ മാർച്ച് 25 ന് മുമ്പായി ഹെഡ്മാസ്റ്റർ, ഗവ.എം.ആർ.എസ്. പീരുമേട്. കുട്ടിക്കാനം പി.ഒ. 685531 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് :

9446507995, 9496375786, 9544492169, 9446332779

What's Your Reaction?

like

dislike

love

funny

angry

sad

wow