വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം ആഘോഷിച്ചു.സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം ആഘോഷിച്ചു.സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
കുടിയേറ്റ നാടായി പിറവിയെടുത്ത് ഇന്ന് ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയുടെ കവാടമാണ് വെള്ളയാംകുടി. പതിറ്റാണ്ടുകളായി ആയിരങ്ങൾക്ക് അക്ഷര ദീപം തെളിയിച്ച
കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷ സമാപനമാണ് നടന്നത്.
സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
സുവർണ ജൂബിലിയുടെ ഭാഗമായി വെള്ളയാം കുടി സെന്റ്. ജെറോംസ് യു പി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മാത്യുവിന്റെ നേതൃത്വത്തിൽ...മാനേജ്മെൻ്റും, അധ്യാപകരും, കുട്ടികളും ചേർന്ന് ഒരുക്കിയ വഴികാട്ടി... എന്ന ഷോർട് ഫിലിം ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ 'സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
സ്‌കൂളിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന മെഗാ ഇവന്റ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
മോണ്‍. അബ്രഹാം പുറയാറ്റ് അധ്യക്ഷനായി .രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകടിയേല്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി,ബിനോയി മഠത്തില്‍, കട്ടപ്പന എഇഒ രാജശേഖരന്‍ സി, നഗരസഭ കൗണ്‍സിലര്‍മാരായ ബീന സിബി, കെ പി സുമോദ്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ഷാജി മാത്യു, ഫാ. ജോസ് വടക്കേമുറിയില്‍, ഫാ. ജേക്കബ് മാട്ടേല്‍, ജിജി ജോര്‍ജ്, വിന്‍സി സെബാസ്റ്റ്യന്‍, സൈജു ജോസഫ്, ജെയിംസ് വര്‍ഗീസ്, ജിന്‍സി മോള്‍ ടി എച്ച്, ജെറോം സാബു, അമല സജേഷ് എന്നിവര്‍ സംസാരിച്ചു.



