കട്ടപ്പന നഗരസഭയിൽ ശുചിത്വ പഠനോത്സവം 2026 മായി ബന്ധപ്പെട്ട നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്കോളർഷിപ്പ് വിതരണവും മികച്ച വിദ്യാലയങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു.
കട്ടപ്പന നഗരസഭയിൽ ശുചിത്വ പഠനോത്സവം 2026 മായി ബന്ധപ്പെട്ട നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്കോളർഷിപ്പ് വിതരണവും മികച്ച വിദ്യാലയങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു .......
മാലിന്യ സംസ്കരണം സംബന്ധിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പി
ച്ചത്.
നഗര സഭാ പരിധിയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളാണ് മത്സത്തിൽ പങ്കെടുത്തത്.
കട്ടപ്പന ഗവ.ട്രൈബൽ സ്കൂളിൽ വച്ച് നടത്തിയ മത്സരത്തിൽ 80-ഓളം കുട്ടികൾ പങ്കെടുത്തിരുന്നു.
പരിചയസമ്പന്നരായ വിദഗ്ധ റിസോഴ്‌സ് പേഴ്സൺമാർ മത്സരങ്ങൾ വിലയിരുത്തി. ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും
മികച്ച വിദ്യാലയങ്ങളെ ആദരിക്കുന്ന ചടങ്ങുമാണ് കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നത്.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു.
പാഴ് വസ്തുക്കളായ പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ, ലോഹ അവശിഷ്ടങ്ങൾ, തുണിത്തരങ്ങൾ മുതലായവ ഉപയോഗിച്ചാണ് കലാസൃഷ്ടികൾ നിർമ്മിച്ചത്.
ഇങ്ങനെ ഉണ്ടാക്കിയ വസ്തുക്കളുടെ പ്രദർശനവും പരിപാടിയിൽ സംഘടിപ്പിച്ചിരുന്നു.
മത്സരങ്ങൾക്ക് നഗരസഭാ ക്ലീൻസിറ്റി മാനേജർജിൻസ് സ്കറിയ, ഹോമന്ദ് പി.ജി. തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
ചടങ്ങിൽ കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷയായിരുന്നു.മറ്റ് നഗരസഭ കൗൺസിലർമാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



