കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ കട്ടപ്പന മേഖല വനിത വിങ്ങ് പ്രവർത്തനമാരംഭിച്ചു

Feb 18, 2026 - 14:42
 0
കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ കട്ടപ്പന മേഖല വനിത വിങ്ങ്  പ്രവർത്തനമാരംഭിച്ചു
This is the title of the web page

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ കട്ടപ്പന മേഖല വനിത വിങ്ങ് പ്രവർത്തനമാരംഭിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഹൈറേഞ്ച് കൺവെൻഷൻ സെൻട്രൽ വച്ച് മേഖലാ പ്രസിഡണ്ട് സന്തോഷ് ദേവസ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇടുക്കി ജില്ലാ പ്രസിഡണ്ട് സുമൻ പാൽക്കോ വനിതാ വിങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കട്ടപ്പന മേഖല പ്രസിഡണ്ടായി. ശ്രീമതി അഞ്ചു അനീഷ് റൺവേ കളക്ഷൻസ് കട്ടപ്പന. സെക്രട്ടറി ശ്രീമതി ജസ്ന നൗഷാദ് J J ടെക്സ്റ്റൈൽസ് ഏലപ്പാറ. ട്രഷറർ ശ്രീമതി ജീവ തോമസ് AJ ഡിസൈൻസ് സ്റ്റുഡിയോ കട്ടപ്പന തുടങ്ങി 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു കട്ടപ്പന മേഖലയിലെ എല്ലാ ടൗണുകളിൽ നിന്നുമുള്ള വനിതാ വസ്ത്ര വ്യാപാരികൾ യോഗത്തിൽ പങ്കെടുത്തു സംസ്ഥാന കോർഡിനേറ്റർ

ശ്രീമതി ബീനാ കണ്ണൻ ന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ മേഖലകളിലും വസ്ത്ര വ്യാപാരികളായ വനിതകളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് വനിതാ വിംഗ് പ്രവർത്തനമാരംഭിച്ചത്. ചെറുതും വലുതുമായ വനിതാ വസ്ത്ര വ്യാപാരികൾ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് വനിത കൂട്ടായ്മ ഏറെ പ്രയോജനകരമാകും എന്ന് KT G A ജില്ലാ പ്രസിഡണ്ട് സുമൻ പാൽക്കോ പറഞ്ഞു വനിതാ വിംഗ് ജില്ലാ കോർഡിനേറ്റർ ശ്രീമതി ശ്രീജ രാജേഷ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി ജില്ലാ സെക്രട്ടറി അഹമ്മദ് കബീർ ജില്ലാ ട്രഷറർ അനസ് പി അസ്സിസ് വൈസ് പ്രസിഡണ്ട് അലന്റ് നിരവത്ത് ട്രഷറർ മുഹമ്മദ് സബീബുള്ള ജോയിൻ സെക്രട്ടറി സൈജോഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow