കേരള ടെക്സ്റ്റൈൽസ് ആൻ്റ് ഗാർമെൻറ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ കട്ടപ്പന മേഖല സമ്മേളനം നടന്നു.
കേരള ടെക്സ്റ്റൈൽസ് ആൻ്റ് ഗാർമെൻറ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ
കട്ടപ്പന മേഖല സമ്മേളനം നടന്നു.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു
കേരളത്തിലെ വസ്ത്ര വ്യാപാരികളുടെ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ സംഘടനയാണ് ഇത്.
കോവിഡിന് ശേഷം ഉണർവോടെ ഉയർത്തെഴുന്നേറ്റ ഒരു മേഖലയാണ് വസ്ത്ര വ്യാപാര മേഖല എന്നാൽ ഈ മേഖലയിലേക്ക് ബഹുരാഷ്ട്ര പുസ്തകങ്ങളുടെ കടന്നുവരവ് ഓൺലൈൻ വ്യാപാരം എന്നിവ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്ന് മനസ്സിലാക്കുന്നു
കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വസ്ത്ര വ്യാപാര മേഖലയിൽ ഉണ്ടാക്കിയെടുത്താൽ ഇവയെല്ലാം തരണം ചെയ്യാൻ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
വസ്ത്ര വ്യാപാരി സംഘടനയായ കേരള ടെക്‌സ്‌റ്റൈൽസ് & ഗാർമെന്റ്റ് ഡീലേഴ്‌സ് അസോസിയേഷൻ, കട്ടപ്പന മേഖല സമ്മേളനം കട്ടപ്പന വെള്ളയാംകുടി റോഡിലുള്ള ഹൈറേഞ്ച് കൺവെൻഷൻ സെൻററിൽ നടന്നത്.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയായിരുന്നു.
KTGA യുടെ സംസ്‌ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു.
കേരളത്തിലെ വസ്ത്ര വ്യാപാരികളുടെ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ KTGA എന്ന സംഘടന കുഞ്ഞിക്കുഴി, ചെറുതോണി, തോപ്രാംകുടി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, തൂക്കുപാലം, കട്ടപ്പന, ഉപ്പുതറ, വാഗമൺ, ഏലപ്പാറ തുടങ്ങിയ ചെറുതും വലുതുമായ വസ്ത്രവ്യാപാരികളുടെ നിരവധിയായ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ച് വരുകയാണ്.
എന്നാൽ KTGA എന്ന സംഘടനയുടെ കീഴിൽ അണിനിരന്നുകൊണ്ട് വസ്ത്ര വ്യാപാര മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ KTGA സംസ്‌ഥാന-ജില്ലാ-മേഖലാ നേതൃത്വം പരിഹരിച്ചുവരികയാണ്.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ നിർദ്ദേശപ്രകാരം വനിതകളുടെ കൂട്ടായ്‌മയായ വനിതാവിംഗ് കട്ടപ്പന മേഖലയിലും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.



