മാവും ചാലില്‍ എക്സൈസ് റെയ്ഡില്‍ 500 ലിറ്റര്‍ വാഷ് പിടികൂടി

Feb 16, 2026 - 12:48
 0
മാവും ചാലില്‍ എക്സൈസ് റെയ്ഡില്‍ 500 ലിറ്റര്‍ വാഷ് പിടികൂടി
This is the title of the web page

മാവുംചാല്‍ തോട്ടുചാലില്‍ നിന്ന് 500 ലിറ്റർ വാഷ് എക്സൈസ് റെയ്ഡില്‍ പിടികൂടി.ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തില്‍ കരുവഞ്ചാല്‍, വെള്ളാട്, മാവുംചാല്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മാവുംചാലിലുള്ള തോട്ടു ചാലിന് സമീപം പുറമ്പോക്ക് ഭൂമിയില്‍വെച്ച്‌ 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത് .റെയ്ഡ് നടത്തിയ സംഘത്തില്‍ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ വി.വി. ബിജു. ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ സി.കെ. ഷിബു, സി.ഇ.ഒ മാരായ പി.കെ. രാജീവ് പി.ജി. വിഷണു. എന്നിവരും ഉണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow