കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക ആഘോഷ പരിപാടികൾ നടന്നു.

Feb 14, 2026 - 15:01
 0
കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക ആഘോഷ പരിപാടികൾ നടന്നു.
This is the title of the web page

കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക ആഘോഷ പരിപാടികൾ നടന്നു.പരിപാടിയുടെ ഭാഗമായി സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി.വാർഷികാഘോഷം ഉടുമ്പൻചോല എംഎൽഎ എം എം മണി ഉദ്ഘാടനം ചെയ്തു ..........

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വാഗത രംഗ അവതരണത്തോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.പിടിഎ പ്രസിഡൻറ് രമേശ് കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉടുമ്പൻചോല എംഎൽഎ എംഎം മണി ഉദ്ഘാടനം ചെയ്തു.

സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ അംബുജാക്ഷൻ,സിബി ജോസഫ് എന്നിവർക്ക് യാത്രയയപ്പും പുതുതായി തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് ആദരവും നൽകി.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.ചടങ്ങിൽ ത്രീ തല പഞ്ചായത്ത് ജനപ്രതിനിധികൾ, പിടിഎ, എസ് എം സി ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow