കട്ടപ്പന ഓസ്സാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ 2024-26 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു.

Feb 14, 2026 - 14:52
 0
കട്ടപ്പന ഓസ്സാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ 2024-26 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്  സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു.
This is the title of the web page

കട്ടപ്പന ഓസ്സാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ 2024-26 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു.

കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി പരേഡിൽ അഭി വാദ്യം സ്വീകരിച്ചു. തുടർന്ന് കട്ടപ്പന IP- SHO TC മുരുകൻ കേഡറ്റുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അച്ചടക്കവും മികച്ച വിജയവും പുലർത്തുന്ന ഓസ്സാനാം ഹയർ സെക്കൻഡറി സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ജോയി വെട്ടിക്കുഴി തൻ്റെ സന്ദേശ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.തുടർന്ന് വിശിഷ്ടാതിഥി പരേഡ് കമാൻഡർ, സെക്കൻഡ് പരേഡ് കമാൻഡർ, പ്ലറ്റൂൺ കമാൻഡർമാർ തുടങ്ങിയവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഓസ്സാനാം സ്കൂളിലെ SPC യുടെ ഡ്രിൽ ഇൻസ്ട്രക്റ്ററും കട്ടപ്പന സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും ആയ ജിൻസ് വർഗ്ഗീസിന് കട്ടപ്പന IP-SHO TC മുരുകൻ മൊമെൻ്റോ സമ്മാനിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രിൻസിപ്പൽ SI എബി ജോർജ്ജ്, സബ്ബ് ഇൻസ്പെക്ടർ ബേബി ബിജു പി, കട്ടപ്പന ട്രാഫിക് യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ ജോസ് മാർട്ടിൻ പോൾ, കട്ടപ്പന വനിതാ ഹെൽപ് ലൈൻ അസിറ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ അമ്പിളി കെ കെ, കട്ടപ്പന മുൻസിപ്പൽ കൗൺസിലർമാരായ സോണിയ ജെയ്ബി, ഐബിമോൾ രാജൻ, സ്കൂൾ മാനേജർ ഫാ. ജോസ് മംഗലത്തിൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് മാത്യു എന്നിവർ കേഡറ്റുകളിൽ നിന്നും അഭിവാദ്യം സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്നു സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോർജ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന യോഗത്തിൽ പുതിയതായി ചുമതലയേറ്റ കട്ടപ്പന DySP V. T. ഷാജൻ മുഖ്യാതിഥി ആയി പങ്കെടുക്കുകയും എല്ലാ കേഡറ്റുകൾക്കും മൊമെൻ്റോകൾ സമ്മാനിക്കുകയുമുണ്ടായി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷാജി ജോസഫ് , അഞ്ചു VJ, ഡ്രിൽ ഇൻസ്ട്രക്റ്റർമാരായ ജിൻസ് വർഗ്ഗീസ്, സബീന ബീവി, SPC PTA പ്രസിഡണ്ട് അഭിലാഷ് ജി നായർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow