ഭൂമി പതിവിന് അപേക്ഷിക്കാം
കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പദ്ധതി പ്രദേശങ്ങളിലെ കൈവശക്കാരുടെ പട്ടയ വിഷയം സംബന്ധിച്ച് പദ്ധതി പ്രദേശങ്ങളില്‍ പതിവ് നടപടികള്‍ സ്വീകരിക്കുന്നതിന്റെ ആദ്യഘട്ടമായി വെള്ളത്തൂവല്‍ വില്ലേജില്‍ ഉള്‍പ്പെട്ട 3 ചെയിന്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലെയും കുഞ്ചിത്തണ്ണി വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെയും കൈവശക്കാര്‍ 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിവിനുള്ള അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം വെള്ളത്തൂവല്‍, കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

