ഇ.പി.എഫ് -ഇ.എസ്.ഐ സംയുക്ത അദാലത്ത് 27ന്

Feb 13, 2026 - 14:26
Feb 13, 2026 - 15:14
 0
ഇ.പി.എഫ് -ഇ.എസ്.ഐ സംയുക്ത അദാലത്ത് 27ന്
This is the title of the web page

ഇടുക്കി ജില്ലയിലുള്ള തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ബോധവത്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും NAN 2.0 ഈ മാസം 27 ന് രാവിലെ 9 മണി മുതല്‍ സെന്റ്. ജോണ്‍സ് ഹോസ്പിറ്റല്‍ കട്ടപ്പന ഓഡിറ്റോറിയത്തില്‍ നടക്കും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ് വെട്ടികുഴി ഉദ്ഘാടനം ചെയ്യും. 

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പരാതികള്‍ മൂന്നാര്‍ ഇ.പി.എഫ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഈ മാസം 24 മുന്‍പ് സമര്‍പ്പിക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഓഫീസിലും സമര്‍പ്പിക്കാം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

27-ാം തീയതി നേരിട്ട് ഹാജരായി സമര്‍പ്പിക്കുന്ന പരാതികളും സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കാം. PH: 9497401056/8921247470(ESIC), 8129683344(PF)

What's Your Reaction?

like

dislike

love

funny

angry

sad

wow