കാഞ്ചിയാർ കക്കാട്ടുകടയിൽ നിയന്ത്രണം നഷ്ടമായ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
കാഞ്ചിയാർ കക്കാട്ടുകടയിൽ
നിയന്ത്രണം നഷ്ടമായ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
ഇന്നലെ രാത്രി കാഞ്ചിയാർ കക്കാട്ടു കടയിലാണ് അപകടം നടന്നത്
അപകടത്തിൽ പരിക്കേറ്റ വാഹന ഡ്രൈവറെ നിസ്സാര പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി
റോഡിൻറെ ഈ ഭാഗത്ത് ക്രാഷ്ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നതാണ് എന്നാൽ നടപടി ഇതുവരെയും ഉണ്ടായിട്ടില്ല എന്ന നാട്ടുകാർ പരാതിയായി പറയുന്നു.......
കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത് കട്ടപ്പന ഭാഗത്തുനിന്നും കക്കാട്ടുകട ഭാഗത്തേക്ക് വരികയായിരുന്ന കേറ്ററിംഗ് സ്ഥാപനത്തിൻ്റെ ഒമിനി വാനാണ് അപകടത്തിൽപ്പെട്ടത് കക്കാട്ടുകട കുരിശുപള്ളിക്ക് സമീപത്ത് നിയന്ത്രണം നഷ്ടമായ വാഹനം താഴ്ച്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു ഇവിടെ ഇവിടെ ഒരു വ്യാപാരസ്ഥാപനത്തിന്റെ പിൻവശത്തേക്കാണ് വാഹനം മറിഞ്ഞത് വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത് ഇയാളെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി ഇതിനോടകം മൂന്നോളം അപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട് ഇതിന് കാരണം റോഡിൻറെ ഈ ഭാഗത്ത് ക്രാഷ് ബാരിയർ ഇല്ല എന്നുള്ളതാണ് ഇത് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധിതവണ ബന്ധപ്പെട്ടവർ മുൻപാകെ നാട്ടുകാർ ആവശ്യം ഉന്നയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല
റോഡ് ആധുനിക രീതിയിൽ നവീകരിച്ചതിനു ശേഷം വേഗതയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് കൂടാതെ അപകടം നടന്ന ഈ ഭാഗത്ത് ചെറിയ ഒരു വളവുണ്ട് വേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടമായാണ് കൂടുതലായും മറിയുന്നത് ക്രാഷ്ബാരിയർ ഇവിടെ സ്ഥാപിച്ചാൽ ഇങ്ങനെ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും എന്നും നാട്ടുകാർ പറയുന്നു ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ ഈ ഭാഗത്ത് ക്രാഷ്ബാരിയർ സ്ഥാപിച്ച സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്



