സ്ഥലം മാറി പോകുന്ന കട്ടപ്പന DYSP വി.എ. നിഷാദ് മോന് വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യ ത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ യോഗം ഉത്ഘാടനം ചെയ്തു.

Feb 8, 2026 - 09:16
 0
സ്ഥലം മാറി പോകുന്ന കട്ടപ്പന DYSP വി.എ. നിഷാദ് മോന് വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യ
ത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ യോഗം ഉത്ഘാടനം ചെയ്തു.
This is the title of the web page

കട്ടപ്പന RMS സ്പൈസസ് ഓഡിറ്റോറിയത്തിൽ വച്ചാണ് യാത്രയയപ്പമ്മേളനം സംഘടിപ്പിച്ചത്.വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസി. മജീഷ് ജേക്കബ് അധ്യക്ഷനായിരുന്നു.തൻറെ അടുക്കൽ പരാതിയുമായി എത്തുന്നരെ കേൾക്കാനും അതിൻറെ നിജസ്ഥിതി മനസ്സിലാക്കി ആവശ്യമായ നടപടി സ്വീകരിക്കുന്ന കാര്യത്തിലും ഏറെ ശ്രദ്ധിച്ചിരുന്ന ഒരു പോലീസ് ഓഫീസർ ആയിരുന്നു ഡിവൈഎസ്പി VA നിഷാദ് മോൻ എന്ന് ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പറഞ്ഞു. 

മൊമെന്റോയും ഉപഹാരങ്ങളും നൽകിയാണ് പുത്തൻ കുരിശിലേക്ക് സ്ഥലം മാറിപ്പോകുന്ന ഡിവൈഎസ്പിക്ക് യാത്രയയപ്പ് നൽകിയത്.സംസ്ഥാന കമ്മറ്റിയംഗം ജോസ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ഡിവൈഎസ്പി വി.എ. നിഷാദ് മോൻ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി സിനോജ് ജി.എസ്., ആൽവിൻ തോമസ്, പിജെ കുഞ്ഞുമോൻ, എംആർ അയ്യപ്പൻ കുട്ടി, പി. ബി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow