ആരോഗ്യവകുപ്പിന്റെ 'വൈബ് ഫോർ വെൽനസ്' പ്രോഗ്രാമിന് പാമ്പാടുംപാറ ഹെൽത്ത് ബ്ലോക്കിൽ തുടക്കമായി.നെടുങ്കണ്ടത്ത് ഉടുമ്പൻചോല എംഎൽഎ എംഎം മണി പരിപാടി ഉദ്ഘാടനം ചെയ്തു.

Feb 7, 2026 - 18:38
 0
ആരോഗ്യവകുപ്പിന്റെ 'വൈബ് ഫോർ വെൽനസ്' പ്രോഗ്രാമിന് പാമ്പാടുംപാറ ഹെൽത്ത് ബ്ലോക്കിൽ തുടക്കമായി.നെടുങ്കണ്ടത്ത് ഉടുമ്പൻചോല എംഎൽഎ എംഎം മണി പരിപാടി ഉദ്ഘാടനം ചെയ്തു.
This is the title of the web page

ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ നല്ല ഭക്ഷണം, മതിയായ വ്യായാമം, നല്ല ഉറക്കം, ശരിയായ പരിചരണം എന്നീ നാല് പ്രധാന സന്ദേശങ്ങൾ കേന്ദ്രീകരിച്ച് പുതുതലമുറയ്ക്ക് ഭീഷണി അയേക്കാവുന്ന ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കുകയാണ് 'വൈബ് ഫോർ വെൽനസ് ' ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ സന്ദേശ റാലിയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച ആരോഗ്യ സന്ദേശ റാലി നെടുങ്കണ്ടം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജർലിൻ വി സ്കറിയ ഫ്ലാഗ് ഓഫ് ചെയ്തു.

റാലിയിൽ മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.പഞ്ചായത്ത് സ്റ്റേഡിയത്തിൽ സമാപിച്ച റാലിക്ക് ശേഷം എംഎം മണി എംഎൽഎ ഫുട്ബോൾ തട്ടി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമിട്ടു.തുടർന്ന് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഉടുമ്പൻചോല എംഎൽഎ എം എം മണി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്യാമള വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.എൻ സി ഡിയും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തിൽ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ സുരേഷ് വർഗീസ് സെമിനാർ നയിച്ചു. ഡി പി എം ഡോ.ഖയസ് ഇ കെ ,ഡോക്ടർ മിലി എം ,ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനിറ്റ ടോം,സന്തോഷ് ആർ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow