റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍

Feb 5, 2026 - 17:05
 0
റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍
This is the title of the web page

പത്തനംതിട്ട റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണനാണ് പിടിയിലായത്.പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ് ദേവീ കൃഷ്ണന്‍. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അടക്കമുള്ള കഞ്ചാവ് സംഘത്തില്‍ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം ലഭിച്ചത്. കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയത് ഡോക്ടറാണെന്നും ഡോക്ടറും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായത്. സഞ്ജു മനോജ്, മുഹമ്മദ് ആഷിഖ് എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്ബുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ ഉടന്‍ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സിഐ കസ്റ്റഡിയിലെടുത്തിരുന്നു.

പോലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ വിളിച്ചിരുന്നു.സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് നേതാക്കള്‍ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണെടുത്ത സിഐ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചു. എന്നാല്‍ പാര്‍ട്ടിയുമായി സഞ്ജുവിന് ഒരു ബന്ധവുമില്ലെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow