ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറിയായി മനോജ് മുരളിയെ കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നോമിനേറ്റ് ചെയ്തു
കട്ടപ്പന. ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറിയായി മനോജ് മുരളിയെ കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നോമിനേറ്റ് ചെയ്തതായി കെപിസിസി സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.
നിലവിൽ കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കട്ടപ്പന നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്.

