എല്‍ഡിഎഫ് ജാഥ 9, 10 തീയതികളില്‍ ഇടുക്കി ജില്ലയില്‍; ഉജ്ജ്വല വരവേല്‍പ്പ് നല്‍കും

Feb 5, 2026 - 19:49
 0
എല്‍ഡിഎഫ് ജാഥ 9, 10 തീയതികളില്‍ ഇടുക്കി ജില്ലയില്‍;
ഉജ്ജ്വല വരവേല്‍പ്പ് നല്‍കും
This is the title of the web page

കട്ടപ്പന: നാടിനെ മാറ്റിമറിച്ച വികസന വഴികളിലൂടെ എല്‍ഡിഎഫ് ധ്യമേഖല വികസന മുന്നേറ്റ ജാഥ എത്തുന്നു നവകേരളത്തിലേക്ക് കൂടുതല്‍ കുതിക്കാനും തുടര്‍ഭരണം ഉറപ്പാക്കാനും പര്യാപ്തമായ ഉറച്ച രാഷ്ട്രീയ മാറ്റത്തിന് നാട് തയ്യാറാകുകയാണ്. എല്‍ഡിഎഫ് കരുതലില്‍ പുതുജീവിതം ലഭിച്ചവരും സര്‍ക്കാര്‍ ഒരുക്കിയ വികസന തണലോരം ചേര്‍ന്ന് നടക്കുന്നവരുമടക്കം ജനസഞ്ചയം ജാഥയെ സ്വീകരിക്കാനൊരുങ്ങി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന ജാഥയാണ് ഒമ്പതിനും 10നും പര്യടനം നടത്തുന്നത്. മ്പതിന് പകല്‍ മൂന്നിന് ജില്ലാ അതിര്‍ത്തിയായ 35-ാം മൈലില്‍ നിന്ന് ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ ആദ്യ സ്വീകരണം. വൈകിട്ട് അഞ്ചിന് നെടുങ്കണ്ടത്തെ സ്വീകരണത്തോടെ അന്നത്തെ പര്യടനം അവസാനിക്കും 10ന് രാവിലെ 8.30 ന് അടിമാലിയില്‍ സൗഹൃദ സദസ്സ് ചേരും തുടര്‍ന്ന് 10ന് അടിമാലി, പകല്‍ രണ്ടിന് ചെറുതോണി, വൈകിട്ട് നാലിന് തൊടുപുഴ എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തും. ക്യാപ്റ്റനൊപ്പം കെ. കെ. ശൈലജടീച്ചര്‍ എംഎല്‍എ. പി.കെ. ബിജു, പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യു കോലഞ്ചേരി, കെ.ജി. പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങള്‍. സംഘടിത വ്യാജ വാര്‍ത്തകളെയും നുണപ്രചാരണങ്ങളെയും തുറന്നുകാട്ടി വികസന ക്ഷേമങ്ങളുടെ പാതയിലൂടെ നാട് മുന്നേറുന്ന വസ്തുത പൊതുസമൂഹത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വരവേല്‍ക്കാന്‍ നാടെത്തും...

ജനപക്ഷ മുന്നണിയുടെ ജാഥയെ വരവേല്‍ക്കാന്‍ നാടൊന്നാകെയെത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. വണ്ടിപ്പെരിയാറില്‍ കെഎസ്ഇബി സബ് സ്റ്റേഷന്‍ ജങ്ഷനില്‍നിന്ന് ജാഥയെ സ്വീകരിക്കും. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ് പൊതുസമ്മേളനം നെടുങ്കണത്ത് പടിഞ്ഞാറെ കവലയില്‍ സ്വീകരിക്കും: പൊതുസമ്മേളനം കിഴക്കേ കവലയില്‍ അടിമാലിയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് സ്വീകരിക്കും. പഞ്ചായത്ത് മൈതാനിയിലാണ് പൊതുസമ്മേളനം. ചെറുതോണി പനംകൂട്ടി ജങ്ഷനില്‍നിന്ന് സ്വീകരിക്കും. പൊതുസമ്മേളനം പാര്‍ടി ഓഫീസ് ജങ്ഷനില്‍ തൊടുപുഴയില്‍ മുട്ടം ശങ്കരപ്പിള്ളിയില്‍നിന്ന് സ്വീകരിക്കും. മങ്ങാട്ടുകവലയിലാണ് പൊതുസമ്മേളനം എല്ലായിടത്തും പതിനായിരങ്ങള്‍ പങ്കെടുക്കും. ഇരുചക്ര വാഹന റാലി, വാദ്യ മേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവ അകമ്പടിയാകും. തൊടുപുഴയില്‍നിന്ന് ജാഥയെ എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലം അതിര്‍ത്തി വരെ ഇരുചക്രവാഹന റാലി അനുഗമിക്കും.

സ്വീകരണം വിജയിപ്പിക്കാനുള്ള പ്രചാരണ, സംഘാടന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വലിയ മുന്നൊരുക്കങ്ങളാണ് പുരോഗമിക്കുന്നത്. എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍, പഞ്ചായത്ത് പ്രവര്‍ത്തനയോഗങ്ങള്‍, ബൂത്ത്, വാര്‍ഡ് തല ചര്‍ച്ചായോഗങ്ങള്‍ എന്നിവ പുരോഗമിക്കുകയാണ്. ചുവരെഴുത്തുകളും ബോര്‍ഡുകളുമായി പരസ്യ പ്രചാരണവും അതിശക്തം. നേരത്തെതന്നെ സ്വാഗതസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

എല്‍ഡിഎഫ് തുടര്‍ഭരണകാലയളവില്‍ 12000 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. ആരോഗ്യം, ഗതാഗതം, പൊതുജന വിദ്യഭ്യാസരംഗം തുടങ്ങി മലയോരത്തിന്റെ അടിസ്ഥാന വികസനമേഖലകളില്‍ വന്‍കുതിപ്പാണുണ്ടായത്. മലയോര ഹൈവേ, വിനോദ സഞ്ചാരമേഖല, ആദിവാസി മേഖല, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍, സ്റ്റേഡിയങ്ങള്‍, സാംസ്‌കാരിക സമുച്ചയങ്ങള്‍, തുടങ്ങി എണ്ണമറ്റ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. ജില്ലയിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ആധുനിക നിലവാരത്തില്‍ എത്തിക്കാനായി. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ട്, നബാര്‍ഡ്, റീ ബില്‍ഡിംഗ് കേരള, വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി എന്നിവയെല്ലാം പ്രയോജനപ്പെടുത്തി ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കി.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്നത് 368 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍. യുഡിഎഫ് സര്‍ക്കാര്‍ തകര ഷെഡില്‍ ആരംഭിച്ച മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കൗണ്‍സലിന്റെ അംഗീകാരം നേടാനായിരുന്നില്ല. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലാണ് മെഡിക്കല്‍ കോളേജ് തിരികെ ലഭിച്ചത്. 100 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. 300 കിടക്കകളും അതിനനുസരിച്ചുള്ള ജീവനക്കാരും മറ്റ് അടിസ്ഥാന സൗകങ്ങളും യാഥാര്‍ഥ്യമാക്കി. 60 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനവുമായി നഴ്സിങ് കോളേജും ആരംഭിച്ചു അടിമാലി താലൂക്ക് ആശുപത്രിയില്‍ 48.53 കോടിയുടെ വികസനം. ഇവിടെ ഡയാലിസിസ് നല്‍കിയത് 600 ലേറെ പേര്‍ക്ക്. ജില്ലയില്‍ ഏറ്റവും കുടുതല്‍ രോഗികള്‍ ചികിത്സ തേടുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്.

സംസ്ഥാനതലത്തില്‍ ലയം ഹൗസിങ് പദ്ധതി നടപ്പാക്കുന്ന ആദ്യ ജില്ലയായി ഇടുക്കി മുമ്പ് ലയങ്ങളുടെ നിര്‍മാണ പുനരുദ്ധാരണ പ്രവൃത്തികള്‍ മാനേജ്മെന്റുകളാണ് നടത്തിയിരുന്നത്. എന്നാല്‍ പ്രതിസന്ധിയായതിനെ തുടര്‍ന്ന് ലയങ്ങള്‍ വാസയോഗ്യമല്ലാതായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു, 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

12 കോടി ചെലവിട്ട് നെടുങ്കണ്ടത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള സിന്തറ്റിക് സ്റ്റേഡിയം നിര്‍മിച്ചു. പിന്നാലെ പച്ചടിയിലെ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കി.

ജില്ലയില്‍ 2400 കോടി രൂപയുടെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് പ്രവൃത്തികള്‍ നടക്കുന്നു. 44824 ഉപാധിരഹിത പട്ടയങ്ങളാണ് എല്‍ഡിഎഫ് ഭരണ കാലയളവില്‍ ജില്ലയില്‍ വിതരണം ചെയ്തത്. എല്ലാ വില്ലേജുകളും സ്മാര്‍ട്ടായി, ഒപ്പം സേവനങ്ങളും സ്മാര്‍ട്ടായി.

മുട്ടം തുടങ്ങനാട് കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കി. 23.73 കോടിരൂപയാണ് പദ്ധതി ചെലവ്. ആദ്യ ഘട്ടം പൂര്‍ത്തിയാക്കി സ്ഥാപനങ്ങള്‍ക്ക് പ്ലോട്ടുകള്‍ നല്‍കി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

സര്‍വ്വതല സ്പര്‍ശിയായ വികസനം ഉറപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് പിന്തുണയേകാന്‍ നാടൊന്നാകെ വികസന ജാഥയില്‍ അണിചേരാന്‍ തയ്യാറാകണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സലിംകുമാര്‍, സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, പി എസ് രാജന്‍, അനില്‍ കൂവപ്ലാക്കല്‍, വി ആര്‍ ശശി, വി ആര്‍ സജി, മാത്യു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow