കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായ യുവാവ് വീടിന് സമീപത്ത് മരിച്ചനിലയില്‍
നാദാപുരം പാറക്കടവിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് കീഴിലെ ഇലക്‌ട്രിസിറ്റി കരാർ ജീവനക്കാരനായ യുവാവിനെ വീടിന് സമീപത്ത് മരിച്ചനിലയില്‍ കണ്ടെത്തി.വളയം കല്ലുനിര പൂങ്കുളത്തിലെ നെല്ലിയുള്ള പറമ്പത്ത് രനീഷ് (32) ആണ് മരിച്ചത്. ഇന്നലെ പാറക്കടവിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസില്‍ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയതാണ്.ഇന്നലെ വൈകിട്ട് വീട്ടിന് പിറകിലെ മരത്തിലാണ് രനീഷ് തൂങ്ങിയ നിലയില്‍ അയല്‍വാസികള്‍ കണ്ടത്. ഉടൻ പാറക്കടവിലെ കെയർ ആൻ്റ് ക്യുയർ ഹോസ്പിറ്റലില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു.മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

