യുവതിയെ കിടപ്പുമുറിയുടെ ജനല്‍ക്കമ്ബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കാസര്‍കോട് സോങ്കാലില്‍

Jan 24, 2026 - 12:50
 0
യുവതിയെ കിടപ്പുമുറിയുടെ ജനല്‍ക്കമ്ബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കാസര്‍കോട് സോങ്കാലില്‍
This is the title of the web page

യുവതിയെ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം.കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന (25) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് അഞ്ചോടെയാണ് കിടപ്പുമുറിയുടെ ജനല്‍ കമ്ബിയില്‍ തൂങ്ങിയ നിലയില്‍ നസ്ബീനയെ കണ്ടെത്തിയത്. തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നസ്ബീനക്ക് മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ട്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. മരണത്തില്‍ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow