കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പന വള്ളക്കടവിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് സംഗമം ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പന വള്ളക്കടവിൽ ജനാധിപത്യ സംരക്ഷണ സംഗമം നടന്നത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഗമം സംഘടിപ്പിച്ചത്. ഡൽഹിയിൽ നാളിതുവരെ കാണാത്ത പ്രക്ഷോഭ പരിപാടികളാണ് നടക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് എംഎൽഎ പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം ബിജെപിയുടെ ഔദാര്യമല്ലെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ. ജെ. ബെന്നി അധ്യക്ഷത വഹിച്ചു. ഉടുംബൻചോല എം എൽ എ അഡ്വ. സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി ജനറൽ സെക്രട്ടറി മനോജ് മുരളി, ജോണി കുളംപള്ളി, സിജു ചക്കുംമൂട്ടിൽ, ലീലാമ്മ ബേബി, ഷാജി വെള്ളംമാക്കൽ, സന്തോഷ് ഓലിനാൽ, സജിമോൾ ഷാജി തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

