കുഞ്ഞിനെ അടിച്ചത് ഉറക്കം നഷ്ടപ്പെടുത്തിയതിന്..! ഒരു വയസുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അച്ഛന്‍ ഷിജിലിന്റെ കുറ്റസമ്മതം
നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛൻ ഷിജില്‍ കുറ്റസമ്മതം നടത്തി.ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിലില്‍ മൊഴി നല്‍കിയത്. ദേഷ്യത്തില്‍ കുഞ്ഞിന്റെ വയറ്റിലിടിച്ചെന്നും ഇയാളുടെ മൊഴിയിലുണ്ട്.നിരവധി ദുരൂഹതകള്‍ നിറഞ്ഞ കേസിലാണ് ഒടുവില്‍ ഷിജിലില്‍ നിന്ന് തന്നെ നടന്നത് എന്താണെന്നത് വ്യക്തമായത്ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വന്നെന്നും അങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നുമായിരുന്നു കുട്ടിയുടെ മാതാവിന്റെ മൊഴി. എന്നാല്‍ കുഞ്ഞിനെ കൊന്നത് ഷിജില്‍ തന്നെയാണെന്നും കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

