ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം;കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

Jan 24, 2026 - 12:32
 0
ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം;കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍
This is the title of the web page

താമരശേരിയില്‍ ഒമ്ബതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കരാട്ടെ പരിശീലകൻ അറസ്റ്റില്‍.പുതുപ്പാടി പെരുമ്ബിള്ളി അയ്യപ്പൻക്കണ്ടി സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് വിദ്യാർഥിനി സംഭവം വെളിപ്പെടുത്തിയത്.ഇയാള്‍ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തിലും കാറിലും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്.പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിർത്തിയിരുന്നു. കഴിഞ്ഞവർഷം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംഭവം. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow