ഉടുംമ്പൻചോല ലീഗൽ സർവ്വീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ അദാലത്ത് സംഘടിപ്പിച്ചു. 200-ൽ അധികം കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്.
ഉടുമ്പൻചോല ലീഗൽ സർവ്വീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ അദാലത്ത് സംഘടിപ്പിച്ചു. 200-ൽ അധികം കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്.
കട്ടപ്പന ലയൺസ് ക്ലബ് ഹാളിൽ വച്ചാണ് അദാലത്ത് നടന്നത്.കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ലോണെടുത്ത് പല കാരണങ്ങളാൽ കുടിശ്ശിക വന്ന 200ൽ പരം പേരാണ് അദാലത്തിൽ പങ്കെടുത്തത്. കൊവിഡും പ്രളയവും കൂടാതെ വിവിധകാരണങ്ങളാൽ ലോൺ തവണ മുടങ്ങിയവർക്ക് ഉടുമ്പൻ ചോല ലീഗൽ 1 സർവ്വീസ് കമ്മറ്റി സംഘടിപ്പിച്ച അദ്ലത്ത് ഏറെ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ സിജി.NN , അഡ്വ. മെമ്പർ പി.എ വിൽസൺ എന്നിവരുടെ ബെഞ്ചിലാണ് കേസുകൾ പരിഗണിച്ചത്.
കട്ടപ്പന റൂറൽ കോപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറി റജി സെബാസ്റ്റ്യൻ,
ഉടുമ്പൻചോല TLSC സെക്രട്ടറി ഇൻ ചാർജ് ആര്യ .എം.നായർ , PLV സുമിത്ത്എം.പി., ലോ കോളജ് വിദ്യാർത്ഥികൾ തുടങ്ങിയ എന്നിവർ
അദാലത്തിന് നേതൃത്വം നൽകി.



