കിലോയ്ക്ക് വില 300ലേക്ക്, കേരളത്തിലെ പ്രധാന കച്ചവട മേഖല അടച്ചുപൂട്ടല്‍ ഭീഷണിയില്‍
സംസ്ഥാനത്ത് കെപ്കോ ചിക്കൻ(ഇറച്ചി) 240 രൂപയ്ക്കും കേരളചിക്കൻ(ഇറച്ചി) കിലോയ്ക്ക് 243 രൂപയ്ക്ക് ലഭിക്കുമ്പോള്‍ വിപണിയില്‍ ചിക്കന്(ഇറച്ചി) വില 280- 300 രൂപ വരെ കൊള്ളവില ഈടാക്കുന്നു.ബ്രോയിലർ കോഴിക്കാണ് കേരള ചിക്കൻ ഔട്ട്ലെറ്റില്‍ 243 രൂപയുള്ളത്. കെപ്കോയിലാവട്ടെ ഇറച്ചിക്ക് 240 രൂപയാണ്. സംസ്ഥാനത്ത് ചിക്കന് ഏറ്റവും വിലയുള്ളത് കോഴിക്കോടാണ്. ക്രിസ്മസ് കാലത്തെ അപേക്ഷിച്ച് ബ്രോയിലർ കോഴിക്ക് കിലോയ്ക്ക് 140 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതും ചൂട് കാരണം കോഴികള്‍ വേഗത്തില്‍ ചത്തൊടുങ്ങുന്നത് തടയാൻ ഉത്പാദനം കുറച്ചതുമാണ് വില കൂടാൻ കാരണം. തമിഴ്നാട്ടിലെ പൊങ്കല്‍ കഴിയുന്നതോടെ വില കുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും വില ഉയർന്നു തന്നെയാണ് നില്‍ക്കുന്നത്. ഇതോടെ പ്രതിസന്ധിയിലായത് ചെറുകിട വ്യാപാരികളാണ്. തമിഴ്നാട്ടില്‍ നിന്നും ലോഡ് കണക്കിന് കോഴികളെ കേരളത്തിലെ ഫാമുകളിലെത്തിച്ച് ആവശ്യാനുസരണം വില്‍പന നടത്തിയിരുന്നു. എന്നാലിപ്പോള്‍ കോഴികള്‍ എത്തുന്നത് കുറഞ്ഞു. കൂടാതെ ഇവ ചത്തൊടുങ്ങുന്നതുമൂലം ഉണ്ടാകുന്ന കനത്ത നഷ്ടം കാരണം പലരും ഫാമുകളില്‍ സൂക്ഷിക്കുന്നവയുടെ എണ്ണം കുറച്ചു. ഇതോടെയാണ് വിലക്കയറ്റം രൂക്ഷമായത്.
.ഇപ്പോഴത്തെ വില ഒരു കിലോ 280- 300
.ക്രിസ്മസ് സമയത്തെ വില 160-170
.ലഗോണ്‍ വില 220ഹോട്ടലുകാരും കാറ്ററിംഗും പ്രതിസന്ധിയില്‍ഹോട്ടലുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കുമാണ് വിലവർദ്ധന വലിയ തിരിച്ചടിയായത്. വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നേരത്തെ വിഭവങ്ങള്‍ നിശ്ചിത തുകയ്ക്ക് ഓർഡർ എടുത്ത പലരും വില വർദ്ധിച്ചതോടെ വെട്ടിലായി.കോഴിയിറച്ചിക്ക് പിന്നാലെ കോഴിമുട്ടയ്ക്കും വില ഉയർന്നിട്ടുണ്ട്. നേരത്തെ 5രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ ഏഴര രൂപയാണ്. നാടൻമുട്ടയ്ക്ക് 10 രൂപയില്‍ നിന്നും 12-13 വരേയും വില ഉയർന്നു. മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടിയതിനനുസരിച്ച് ഹോട്ടലുകളില്‍ വിഭവങ്ങള്‍ക്ക് വില വർദ്ധിപ്പിക്കാനും സാധിക്കില്ല.വൻകിട കോഴി ഫാം ലോബിയുടെ പൂഴ്ത്തിവയ്പ്പാണ് വില വർദ്ധനവിന് കാരണം. ബ്രോയിലർ കോഴിയുടെ ആവശ്യം കുറഞ്ഞാല്‍ വില കുറയ്ക്കാൻ വൻകിട ലോബികള്‍ നിർബന്ധിതരാകും. ബ്രോയിലർ കോഴിയുടെ ഉപയോഗം കുറച്ച്, വില കുറവുള്ള ലെഗോണ്‍ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് കത്തു നല്‍കിയിട്ടുണ്ട്. വിലയില്‍ മാറ്റമില്ലെങ്കില്‍ ഈ ആഴ്ചമുതല്‍ കടയടപ്പ് സമരമുള്‍പ്പടെ നടത്തേണ്ടിവരും



