അരുൺ സെബാസ്റ്റ്യൻ്റെ നോവൽ ജൽ ജംഗൽ ജമീൻ പ്രകാശനം ചെയ്തു.
അരുൺ സെബാസ്റ്റ്യൻ്റെ നോവൽ ജൽ ജംഗൽ ജമീൻ പ്രകാശനം ചെയ്തു. ദർശനയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സി.എസ്.ഐ.ഗാർഡനിലെ വൈ.എം.സി.എ.ഹാളിൽ ചേർന്ന സാംസ്കാരിക കൂട്ടായ്മയിൽ വച്ചാണ് പ്രകാശനം ചടങ്ങ് നടന്നത്. നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശന കർമ്മം നിർവ്വഹിച്ചു. നോവലിസ്റ്റ് പുഷ്പമ്മ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ജോസ് കോനാട്ട് പുസ്തക പരിചയം നടത്തി.ഖനി മാഫിയക്കും നക്സലേറ്റുകൾക്കും അവരെ നേരിടാൻ പോലിസ് നിയോഗിച്ച ഏറ്റുമുട്ടൽ സംഘത്തിനുമിടയിൽ ജീവിതം പ്രതിസന്ധിയിലായ ബസ്തർ മേഖലയിലെ സാധാരണക്കാരുടെ ജീവിതം വസ്തുനിഷ്ടമായി ചിത്രീകരിച്ചിരിക്കുന്ന ജൽ ജംഗൽ ജമീൻ - ൻ്റെ പ്രസാധകർ മാതൃഭൂമി ബുക്സ് ആണ്.

