ആദ്യ വിവിധോദ്ദേശ കപ്പലായ 'എംഎസ് ഹെയ്ന്‍സ്' കൈമാറി
എച്ച്‌എസ് ഇക്കോ ഫ്രൈറ്റര്‍ ശ്രേണിയിലെ വിവിധോദ്ദേശ കപ്പലുകളില്‍(എംപിവി) ആദ്യത്തേതായ ‘എംഎസ് ഹെയ്ന്‍സ്’ ജര്‍മ്മനിയിലെ എച്ച്‌എസ് ഷിഫാര്‍ട്ട്സ് യുജി ആന്‍ഡ് കമ്ബനി കെജിക്ക് കൊച്ചി കപ്പല്‍ശാല കൈമാറി.കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ. എസ്. ഹരികൃഷ്ണനും എച്ച്‌എസ് ഷിഫാര്‍ട്ട്സ് യുജി ആന്‍ഡ് കമ്പനി ആന്‍ഡ് കെജി ഡയറക്ടര്‍ ഹെയ്ന്‍സ് ജോസഫ് സ്‌കെപ്പേഴ്‌സും തമ്മില്‍ വിതരണവും സ്വീകരണവും സംബന്ധിച്ച പ്രോട്ടോക്കോളും ഒപ്പുവച്ചു.നെതര്‍ലന്‍ഡ്സിലെ ഗ്രൂട്ട് ഷിപ്പ് ഡിസൈന്‍ ആണ് കപ്പല്‍ രൂപകല്‍പന ചെയ്തത്. ഡിഎന്‍വിയുടെ ക്ലാസിഫിക്കേഷന്‍ ചട്ടങ്ങള്‍ പ്രകാരം കൊച്ചി കപ്പല്‍ശാലയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 7,000 ഡിഡ്യുടി ശേഷിയുള്ള എച്ച്‌എസ് ഇക്കോഫ്രൈറ്റര്‍ മള്‍ട്ടിപര്‍പ്പസ് വെസല്‍ ഒരു ഐസ്- ക്ലാസ് കപ്പലാണ്. ഡ്രൈ ബള്‍ക്ക് കാര്‍ഗോകള്‍, അപകടകരമായ ചരക്കുകള്‍ എന്നിവയും ലോകമെമ്പാടുമുള്ള വ്യാപാരത്തിനായി വഹിക്കാന്‍ കെല്‍പ്പുള്ള കപ്പലാണിത്. വേഗതയും ഇന്ധന കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് അനുയോജ്യമാണ് ഈ രൂപകല്‍പന. ആറ് ചലിക്കുന്ന പാനലുകള്‍ ഘടിപ്പിച്ച ഒരു വലിയ കാര്‍ഗോ ഹോള്‍ഡാണ് കപ്പലില്‍ നല്‍കിയിരിക്കുന്നത്.

