ബംഗ്ലാദേശ് പൗരൻ പിടിയിൽ;മതിയായ രേഖകളില്ലാതെ രാജ്യത്ത് കടന്നുകൂടിയ ബംഗ്ലാദേശ് പൗരൻ ഇടുക്കി അടിമാലിയിൽ പോലീസ് പിടിയിൽ
മതിയായ രേഖകളില്ലാതെ രാജ്യത്ത് കടന്നുകൂടിയ ബംഗ്ലാദേശ് പൗരൻ ഇടുക്കി അടിമാലിയിൽ പോലീസ് പിടിയിൽ. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റസാബുൽ ഇസ്ലാം (34) വയസ്സാണ് അടിമാലി പോലീസിന്റെ പിടിയിലായത്.
ബംഗ്ലാദേശ് ചുവതങ്ക ജില്ലയിലെ സുമത്രീയാ കോളനി സ്വദേശിയായ ഇയാൾ കഴിഞ്ഞ 8 വർഷമായി കേരളത്തിൽ പല സ്ഥലങ്ങളിലായി കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ കേന്ദ്ര ഏജൻസികളുടെ നിർദ്ദേശാനുസരണം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഇന്നലെ വൈകിട്ട് അടിമാലി ടൗൺ പരിസരത്തു നിന്നും അടിമാലി സ്റ്റേഷൻ ഓഫീസർ അജീഷ് കെ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയെ മറ്റു നടപടികൾക്കു ശേഷം വൈകുന്നേരം അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.

