കട്ടപ്പ ഇരുപതേക്കർ - വള്ളക്കടവ് റോഡിൽ കാട്ടുപന്നി ശല്യം രൂക്ഷം.

Oct 16, 2026 - 14:20
 0
കട്ടപ്പ ഇരുപതേക്കർ - വള്ളക്കടവ് റോഡിൽ കാട്ടുപന്നി ശല്യം രൂക്ഷം.
This is the title of the web page

കട്ടപ്പ ഇരുപതേക്കർ - വള്ളക്കടവ് റോഡിൽ കാട്ടുപന്നി ശല്യം രൂക്ഷം.രാത്രികാലങ്ങളിൽ ഇതുവഴി കടന്നു പോകുന്ന വാഹന യാത്രികർക്കാണ് കാട്ടു പന്നികൾ ഭീഷണിയാകുന്നത്.കാട്ടുപന്നി കുറുകച്ചാടിയതുമൂലം

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിനോടകം നിരവധി പേർ അപകടത്തിൽ പെട്ടു.ഇരുപതേക്കറിൽ നിന്നും വള്ളക്കടവിന് പോകുന്ന റോഡിൽ കാട്ടുപന്നികളുടെ സാന്നിദ്ധ്യം പതിവായി മാറിയിരിക്കുകയാണ് . കാർഷിക മേഖലകളിലുടെ കടന്നു പോകുന്ന പ്രധാന റോഡാണ് ഇത്.നിരവധി പേർ അധിവസിക്കുന്ന മേഖല കൂടിയാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാത്രി സമയങ്ങളിൽ ഇതു വഴി കടന്നുപോകുന്ന ഇരുചക്ര വാഹന യാത്രികർക്കാണ് അപകട ഭീഷണി.ഇതിനോടകം മൂന്നോളം പേർ കാട്ടുപന്നി കുറുക്ക ചാടിയതും മൂലം അപകടത്തിൽപ്പെട്ടിട്ടുണ്ട്.കഴിഞ്ഞദിവസം ഇരുചക്ര വാഹനാപകടത്തിൽ ഒരു യുവാവ് ഇവിടെ മരിച്ചിരുന്നു. കാട്ടുപന്നി കുറുകെ ചാടിയാണോ അപകടം ഉണ്ടായതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Slide 1
Slide 2
Slide 1
Slide 2

ഈ റോഡിൻ്റെ സമീപ പ്രദേശങ്ങളിൽ കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങൾ ഉണ്ട്. വർഷങ്ങളായി ഇവിടെ കൃഷി ഒന്നും ചെയ്യുന്നില്ല. ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് കാട്ടുപന്നികൾ തമ്പടിക്കുന്നത് എന്നും നാട്ടുകാർ പറയുന്നു. ഈ പാതയിൽ റോഡരികിൽ വാഹനം ഇടിച്ച് ഒരു കാട്ടുപന്നി ചത്ത് കിടപ്പുണ്ട്. വേഗതയിൽ വാഹനങ്ങൾ കടന്നുവരുമ്പോൾ അപ്രതീക്ഷിതമായി കാട്ടുപന്നി കുറുകെ ചാടിയാൽ വലിയ അപകടമാണ് ഉണ്ടാകുന്നതും. വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ തുരത്തുവാനുള്ള നടപടി സ്വീകരിക്കണമെന്നും സമീപപ്രദേശങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലെ ഉടമകൾ സ്ഥലത്തെ കാടുകൾ പെട്ടി വൃത്തിയാക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow