കഴിഞ്ഞ ദിവസം ഇടുക്കി പാംപ്ലയില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശിയുടേത്; കൊല്ലപ്പെട്ടത് ബോഡിനായ്ക്കന്നൂര് സ്വദേശി നിത്യ
കഴിഞ്ഞ ദിവസം ഇടുക്കി പാംപ്ലയില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശിയുടേത്. ബോഡിനായ്ക്കന്നൂര് സ്വദേശി നിത്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില് നിത്യയുടെ സുഹൃത്തായിരുന്ന രാജാക്കാട് ഖജനപ്പാറ സ്വദേശി നിഷാന്തിനെ പോലീസ് പിടികൂടി. വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്. നിത്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള് ഒഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം മരണം ഉറപ്പാക്കാന് മുഖത്ത് പ്രതി കല്ലുകൊണ്ട് അടിച്ചതായും പോലീസ് പറഞ്ഞു.

