താമരശ്ശേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനായി അന്വേഷണം ഊര്‍ജിതം

Jan 16, 2026 - 10:45
 0
താമരശ്ശേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനായി അന്വേഷണം ഊര്‍ജിതം
This is the title of the web page

താമരശ്ശേരിയില്‍ സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് SFI സ്കൂളിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.താമരശ്ശേരി ഗവണ്‍മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം ഒളിവില്‍ പോയ അധ്യാപകനെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പോക്സോ കേസില്‍ പ്രതിയായ അധ്യാപകനെ പുറത്താക്കുക, അധ്യാപകനെതിരെ ശക്തമായ നിയമനടപടി എടുക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് SFI താമരശ്ശേരി ഏരിയ കമ്മിറ്റി സ്കൂളിനു മുന്നില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ വർഷം സ്കൂളില്‍ ചാർജ് എടുത്ത NSS ചുമതലയുള്ള താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയില്‍ എന്ന അധ്യാപകനെതിരെ POCSO വകുപ്പുകള്‍ ചേർത്താണ് പൊലീസ് കേസെടുത്തിരുന്നു.NSS ക്യാമ്ബില്‍ പങ്കെടുത്ത മൂന്ന് കുട്ടികളാണ് കൗണ്‍സിലിംങ്ങിനിടെ ദുരനുഭവത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്. അധ്യാപകനില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായതായി ക്യാമ്ബില്‍ പങ്കെടുക്കാത്ത മറ്റൊരു കുട്ടിയും അധികൃതരെ അറിയിച്ചിട്ടുണ്ട്. SFI താമരശ്ശേരി ഏരിയ പ്രസിഡൻ്റ് നബീല്‍, ജില്ലാ കമ്മിറ്റി അംഗം ആദിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്കൂളിനു മുന്നില്‍ പ്രതിഷേധിച്ചത്മുസ്ലിം ലീഗിൻ്റെ അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ പുറത്തുവരും എന്നാണ് ലഭിക്കുന്ന വിവരം

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow