കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം ആർ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു

Oct 16, 2026 - 14:25
 0
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം ആർ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു
This is the title of the web page

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം ആർ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു.അഭിലാഷ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ മുഖ്യപ്രഭാഷണവും ജില്ലാ ട്രഷറർ നൗഷാദ് ആലുമ്മൂട്ടിൽ ആശംസാ പ്രസംഗവും നടത്തി. ഏരിയ സെക്രട്ടറി മജീഷ് ജേക്കബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി അഭിലാഷ് മാത്യുവിനെയും സെക്രട്ടറിയായി മജീഷ് ജേക്കബ് നെയും ട്രഷറർ ആയി ആൽവിൻ തോമസ് നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എം.ആർ അയ്യപ്പൻകുട്ടി, ശോഭന അപ്പു എന്നി വരെയും  ജോയിന്റ് സെക്രട്ടറിമാരായി : ഷിനോജ് ജി എസ്, അനിൽ ചെമ്പൻപുരയിടം എന്നിവരെയും തിരഞ്ഞെടുത്തു.ജില്ലയിലെ വ്യാപാരികളും കർഷകരും നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി രണ്ട് പ്രധാന പ്രമേയങ്ങൾ സമ്മേളനം പാസാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ടൗണിലെ ഷോപ്പ് സൈറ്റുകൾക്ക് ഉപാധിരഹിത പട്ടയം അനുവദിക്കുക, ജില്ലയിൽ പട്ടയത്തിന് അർഹരായ മുഴുവൻ കർഷകർക്കും അടിയന്തരമായി പട്ടയം വിതരണം ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പട്ടയമില്ലാത്തതുമൂലം വ്യാപാരികളും കർഷകരും വലിയ പ്രതിസന്ധിയിലാണെന്നും പട്ടയവിതരണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1
Slide 2

ഇടുക്കി ജില്ലയിൽ മണൽ, കല്ല്, മെറ്റൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും അമിതവിലയും പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കാൻ അധികാരികൾ ഇടപെടണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow