ഗുരുവായൂരില്‍ ലോറിയും മിനി ബസും കൂട്ടിയിടിച്ച്‌ അപകടം; ശബരിമലയ്ക്ക് പോയ 7 അയ്യപ്പ ഭക്തര്‍ക്ക് പരിക്കേറ്റു

Jan 6, 2026 - 10:41
Jan 6, 2026 - 10:48
 0
ഗുരുവായൂരില്‍ ലോറിയും മിനി ബസും കൂട്ടിയിടിച്ച്‌ അപകടം; ശബരിമലയ്ക്ക് പോയ 7 അയ്യപ്പ ഭക്തര്‍ക്ക് പരിക്കേറ്റു
This is the title of the web page

ഗുരുവായൂർ: മിനി ബസും ലോറിയും കൂട്ടിയിടിച്ച്‌ ഏഴു പേർക്ക് പരുക്ക്. ഗുരുവായൂർ മമ്മിയൂരില്‍ മിനി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കർണാടകയില്‍ നിന്ന് ശബരിമലയിലേയ്ക്കു പോയ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തെ കടയും വീട്ടുമതിലും തകർത്താണ് ലോറി നിന്നത്. ഇന്ന് പുലർച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം.

പരിക്കേറ്റവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.ബസ് ശരീരത്തിലൂടെ കയറിയിറങ്ങി കൊടകരയില്‍ സ്കൂട്ടർ യാത്രിക മരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശി ആഫിദ(28) ആണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡില്‍ ഇന്നലെ രാത്രിയാണ് അപകടം. മറ്റൊരു ബൈക്കിലിടിച്ച്‌ ആഫിദ സഞ്ചരിച്ച സ്കൂട്ടർ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow