ഇൻഫാം രജതജൂബിലി ; കർഷകറാലിയും പൊതുസമ്മേളനവും ജനുവരി മൂന്നിന്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 1.30ന് കട്ടപ്പന ഓസാനാം സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും സെന്റ് ജോർജ് ഗ്രൗണ്ടിൽ നിന്നുമായി പതിനയ്യായിരത്തോളം കർഷകർ പങ്കെടുക്കുന്ന കർഷക മഹാറാലി ആരംഭിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ റാലി ഫ്ളാഗ്‌ഓഫ് ചെയ്യും.ഇൻഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, ദേശീയ കമ്മിറ്റി അംഗങ്ങളായ ജോയി തെങ്ങുംകൂടി, സി.യു. ജോൺ, കാഞ്ഞിരപ്പള്ളി കാർഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ, ലോറേഞ്ച് മേഖല പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരി, കട്ടപ്പന ഗ്രാമസമിതി പ്രസിഡന്റ് പി.ഡി. തോമസ് പുളിക്കൽ എന്നിവർ ദീപശിഖ വഹിക്കും.
റാലിയിൽ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുക്കും. ഇടുക്കിക്കവല ബൈപാസ് , ചേന്നാട്ടുമറ്റം ജംഗ്ഷൻ, തകടിയേൽ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, ഗുരുമന്ദിരം, ദീപിക ബുക്ക് ഹൗസ് റോഡിലൂടെ സമ്മേളന നഗരിയായ സെന്റ് ജോർജ് പാരിഷ്ഹാളിലെ ഫാ. മാത്യു വടക്കേമുറി നഗറിൽ റാലി സമാപിക്കും.തുടർന്നു നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും കാർഷികജില്ല രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷത വഹിക്കും. മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണവും ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും നടത്തും. ഡീൻ കുര്യാക്കോസ് എംപി, എം.എം. മണി എംഎൽഎ, ഇൻഫാം സംസ്ഥാന ഡയറക്ടർ دمي دمه ജോസഫ് ജോർജ് പൊട്ടയ്ക്കൽ, ദേശീയ ഡയറക്ടർ ചെറുകരക്കുന്നേൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മംഗലത്തിൽ, ഇൻഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, കേരള സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, തമിഴ്‌നാട് കാർഷികജില്ല പ്രസിഡന്റ് ആർ.കെ. 3. താമോദരൻ, കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ എന്നിവർ പ്രസംഗിക്കും.
ഒരു മാസം നീണ്ടു നിൽക്കുന്ന രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായി 75 വയസ് കഴിഞ്ഞ 1500ൽപരം കർഷകരെ ആദരിക്കുന്ന പരിപാടിയായ വീർ കിസാൻ ഭൂമിപുത്ര അവാർഡ് കുട്ടിക്കാനം മരിയൻ കോളജ് ഓഡിറ്റോറിയത്തിൽ ജനുവരി 20 നും, ലീഡേഴ്‌സ് മീറ്റ് 23ന് കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളിലും, കർഷക സമ്മേളനം 27ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളിലും, പച്ചപ്പൊലിമ പ്രോഗ്രാം 29ന് പൊടിമറ്റംസെൻറ് ജോർജ് പരീക്ഷ ഹാളിലും നടക്കും.
വാർത്താസമ്മേളനത്തിൽ ഇൻഫാം ഹൈറേഞ്ച് മേഖല ഡയറക്ടർ ഫാദർ റോബിൻ പട്ര കാലായിൽ , ഹൈറേഞ്ച് മേഖല പ്രസിഡണ്ട് സെബാസ്റ്റ്യൻ മൂക്കുങ്കൽ, സെക്രട്ടറി ജോസ് വടക്കേടം, ജോസ് പതിക്കൽ, കട്ടപ്പന കാർഷിക താലൂക്ക് പ്രസിഡണ്ട് ബേബി ജോസഫ്, പി ഡി തോമസ് പുളിക്കൽ, ജിസ്ബി ജോബിഷ് തുടങ്ങിയവർ പങ്കെടുത്തു

