വണ്ടിപ്പെരിയാറിൽ യുവാവിൻ്റെ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Jan 1, 2026 - 18:58
 0
വണ്ടിപ്പെരിയാറിൽ  യുവാവിൻ്റെ ദിവസങ്ങളോളം പഴക്കമുള്ള
 മൃതദേഹം കണ്ടെത്തി
This is the title of the web page

വണ്ടിപ്പെരിയാറിൽ യുവാവിൻ്റെ ദിവസങ്ങളോളം പഴക്കമുള്ള  മൃതദേഹം കണ്ടെത്തി യുവാവിൻ്റെ  ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.വള്ളക്കടവ് പൊൻനഗർ കോളനിയിൽ മുരുകദാസ് - വിമല ദമ്പതികളുടെ മകൻ രാജേഷിനെ (28) യാണ് നെല്ലിമലയ്ക്ക് സമീപം സ്വകര്യവ്യക്തിയുടെ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ കുറെ നാളുകളായി രാജേഷിനെ കാണാനില്ലായിരുന്നു.നെല്ലിമല കവലയിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തിവരുകയായിരുന്നു രാജേഷ്.ഇയാളെ കാണാനില്ലന്ന് കാട്ടി മാതാപിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരിയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വ്യാഴാഴ്ച ഉച്ചയോടെ പറമ്പുടമസ്ഥൻ ഇവിടെ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.ഉടൻ തന്നെ പരിരസത്തുള്ളവരോട് വിവരം പറയുകയും വണ്ടിപ്പെരിയാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി.മൃതദേഹത്തിന് ഇരുപത് ദിവസത്തിലധികം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow